ദേശീയം

സഞ്ജയ് ദത്ത് നിയമങ്ങള്‍ ലംഘിച്ചാണ് പുറത്തിറങ്ങിയതെങ്കില്‍ തിരികെ ജയിലിലെത്തും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നിയമങ്ങള്‍ ലംഘിച്ചാണ് ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയില്‍ മോചിതനായതെങ്കില്‍ അദ്ദേഹത്തെ തിരിച്ച് ജയിലില്‍ അടയ്ക്കുന്നതിന് എതിര്‍പ്പില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ബോംബെ ഹൈക്കോടതിയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

1993ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ടായിരുന്നു കോടതി സഞ്ജയ് ദത്തിന് തടവു ശിക്ഷ വിധിച്ചിരുന്നത്. ശിക്ഷ തീരുന്നതിന് എട്ട് മാസം മുന്‍പ് സഞ്ജയ് ദത്തിനെ ജയില്‍ മോചിതനാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

നല്ല പെരുമാറ്റം മാനദണ്ഡമാക്കി ആയിരുന്നു സഞ്ജയ് ദത്തിനെ ജയില്‍ മോചിതനാക്കുന്നത്. എന്നാല്‍ നല്ല പെരുമാറ്റം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച അളവുകോലുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്നാണ് ഹൈക്കോടതി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

സുപ്രീംകോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2013 മേയിലായിരുന്നു സഞ്ജയ് ദത്ത് കീഴടങ്ങുന്നത്. 2016 ഫെബ്രുവരിയില്‍ ശിക്ഷാ കാലാവധി കഴിയുന്നതിന് എട്ട് മാസം മുന്‍പ് ദത്തിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ ജയില്‍ മോചിതനാക്കി. അഞ്ച് വര്‍ഷമായിരുന്നു സഞ്ജയ് ദത്തിന് കോടതി ശിക്ഷ വിധിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു