ദേശീയം

കശാപ്പ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് പാര്‍ട്ടി വിട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ച്  ബിജെപി നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. മേഘാലയ ഗരോഹില്‍സിലെ ബിജെപി നേതാവ് ബെര്‍ണാര്‍ഡ് മരാക്ക് ആണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. 

വരും വര്‍ഷം സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ കുറഞ്ഞ വിലയ്ക്ക് പോത്തിറച്ച് ലഭ്യമാക്കുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസംഗത്തിന്റെ പേരില്‍ ബെര്‍ണാര്‍ഡ് വിവാദത്തില്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കശാപ്പ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട് പോവാന്‍ ബെര്‍ണാര്‍ഡ് തീരുമാനിച്ചത്. പോത്തിറച്ചി പ്രധാന ഭക്ഷണ വിഭവമാക്കിയ തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടിയില്‍ രാജിവെച്ച ശേഷം അദ്ദേഹം അറിയിച്ചു.

ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മേഘാല ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണത്തിന്റെ കീഴിലാണ്. ബിജെപി പ്രതീക്ഷയുള്ള സംസ്ഥാനം കൂടിയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു