ദേശീയം

'പാവപ്പെട്ടവന്റെ പണക്കാരനായ നേതാവ്‌' പാര്‍ട്ടിയില്‍നിന്നും പുറത്ത്; ഋതുബ്രതയെ പാര്‍ട്ടി പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ആഢംബരജീവിതം നയിക്കുന്ന പാര്‍ട്ടി നേതാവ് എന്ന് പേരുകേട്ട കൊല്‍ക്കത്തയിലെ സിപിഎം രാജ്യസഭാംഗം ഋതബ്രതയെ പാര്‍ട്ടി മൂന്നു മാസത്തേക്ക് സസ്‌പെന്റ് ചെയ്തു. ബംഗാള്‍ സംസ്ഥാന സെക്രട്ടറിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ സൂര്യകാന്ത് മിശ്ര സംസ്ഥാനക്കമ്മിറ്റിയിലാണ് ഈ തീരുമാനം അറിയിച്ചത്. ഋതബ്രതയുടെ പേരിലുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗസമിതിയെയും ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടിയെടുത്തത്.
ഋതബ്രത തന്റെ ആഢംബര ജീവിതത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ആരോപണമുന്നയിച്ചയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഋതബ്രത ശ്രദ്ധാകേന്ദ്രമായത്. 25,000 രൂപയുടെ വാച്ചും 30,000 രൂപയുടെ പേനയും ഉപയോഗിക്കുന്ന പാര്‍ട്ടി നേതാവെന്നും പാവപ്പെട്ടവന്റെ പണക്കാരനായ നേതാവ് എന്ന് വിളിപ്പേരു വീഴുകയും ചെയ്തിരുന്നു. ഋതബ്രതയെ നേരത്തെ പാര്‍ട്ടി ശാസിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍