ദേശീയം

സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കരസേനാ മേധാവി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: കരസേനയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അന്താരാഷ്ട്ര തലത്തില്‍ സ്ത്രീകളെ കരസേനയുടെ മുന്‍നിരയിലേക്കെത്തിക്കുന്ന അപൂര്‍വം രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറുമെന്നും റാവത്ത്.

സൈന്യത്തിലേക്ക് സ്ത്രീകളെ ജവാന്മാരായി കൊണ്ടുവരാനുള്ള പദ്ധതി ആലോചിക്കുന്നുണ്ട്. ഇതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ആദ്യം സൈനിക പോലീസായി നിയമിക്കുന്ന ഇവരെ പിന്നീട് യുദ്ധമുഖത്തേക്ക് നിയോഗിക്കും.-റാവത്ത് വ്യക്തമാക്കി.

മെഡിക്കല്‍, നിയമം, എന്‍ജിനീയറിംഗ്, സിഗ്നല്‍, വിദ്യാഭ്യാസം തുടങ്ങിയ നേരിട്ടു യുദ്ധമുഖവുമായി ബന്ധമില്ലാത്ത മേഖലകളിലാണ് ഇവരെ നിയമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍