ദേശീയം

72,000 കോടി നല്‍കാനുള്ള അദാനിയെയും റെയ്ഡ് ചെയ്യുമോ: പ്രണോയ് റോയിക്കെതിരായ കേസില്‍ രാമചന്ദ്ര ഗുഹ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാല്‍പ്പത്തിയെട്ടു കോടി രൂപ കുടിശിക വരുത്തിയതിന് മാധ്യമ പ്രവര്‍ത്തകനായ പ്രണോയ് റോയിക്കെതിരെ കേസെടുത്ത് റെയ്ഡ് നടത്തിയ അധികൃതര്‍ 72,000 കോടി ബാങ്കു വായ്പയുള്ള അദാനിക്കെതിരെ റെയ്ഡ് നടത്തുമോയെന്ന് എഴുത്തുകാരന്‍ രാമചന്ദ്ര ഗുഹ. പ്രണോയ് റോയിയുടെ വസതികളില്‍ റെയ്്ഡ നടത്തിയതായ വാര്‍ത്തകളോടുളള പ്രതികരണമായി ട്വിറ്ററിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവച്ചത്. 

72,000 കോടിയാണ് അദാനി ബാങ്കുകള്‍ക്കു നല്‍കാനാവുന്നത്. ഗൗതം ഭായിയുടെ വീട്ടിലായിരിക്കുമോ അടുത്ത റെയ്‌ഡെന്ന് രാമചന്ദ്ര ഗുഹ ചോദിക്കുന്നു.

പ്രണോയ് റോയിക്കെതിരായ നടപടിക്കെതിരെ ശക്തമായ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. വിമര്‍ശനങ്ങളെ ഭീഷണിപ്പെടുത്തി നിര്‍ത്താനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്ന് എന്ന് ട്വിറ്ററില്‍ ഒട്ടേറെ പേര്‍ അഭിപ്രായം പങ്കുവച്ചു. അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന ഈ നീക്കത്തിനെതിരെ പോരാടുമെന്ന് എന്‍ഡിടിവി വാര്‍ത്താക്കുറിപ്പില്‍ ്അറിയിച്ചു. തെറ്റായ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് വാര്‍ത്താക്കുറിപ്പ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി