ദേശീയം

ഞങ്ങള്‍ക്ക് ഉറപ്പുകളല്ല നടപടികളാണ് വേണ്ടത്: മഹാരാഷ്ട്രയില്‍ കര്‍ഷ ബന്ദ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ:മഹാരാഷ്ട്രയില്‍ നടത്തിവരുന്ന സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന് പ്രഖ്യാപിച്ച് കര്‍ഷകര്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. ശനിയാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം ഒരു വിഭാഗം കര്‍ഷകര്‍ സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മറ്റൊരു വിഭാഗം ശക്തമായ എതിര്‍പ്പുമായി മുന്നോട്ട് വരുകയും സമരം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടെടുക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സമരം മുന്നോട്ടുകൊണ്ടുപോകാമെന്ന് ഇരു വിഭാഗങ്ങളും തീരുമാനിക്കുകയായിരുന്നു. 

കര്‍ഷക ലോണുകള്‍ എഴുതിത്തള്ളുക,ഉത്പ്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. ഞങ്ങള്‍ക്ക് ഉറപ്പുകളല്ല നടപടികളാണ് വേണ്ടത്. മാസങ്ങളായി നല്‍കിക്കോണ്ടിരിക്കുന്ന ഉറപ്പ് മാത്രമാണ് മുഖ്യമന്ത്രി വീണ്ടും പറയുന്നത്. അഖില ഭാരതീയ കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി അജിത് നവലെ പറഞ്ഞു. 

ലോണുകള്‍ എഴുതിത്തള്ളുന്നതിന് പുറമേ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നിലനില്‍ക്കുന്ന കേസുകളും ഒഴിവാക്കണം എന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. കര്‍ഷക സമരത്തിന്റെ നേതാക്കള്‍ ഈ വരുന്ന 7നും 8നും വീണ്ടും യോഗം ചേരുന്നുണ്ട്. ഈ യോഗങ്ങളില്‍ സംസ്ഥാനത്തെ എല്ലാ കര്‍ഷ സംഘടനാ നേതാക്കളേയും ഒരുമിപ്പിച്ച് സമരം ശക്തിപ്പെടുത്താനാണ് ശ്രമം. 

കഴിഞ്ഞ ദിവസങ്ങളില്‍ ക്ഷീര കര്‍ഷകര്‍ കടം എഴുതിത്തള്ളാത്തതില്‍ പ്രതിഷേധിച്ച് പാല് നിരത്തിലൊഴിച്ച് പ്രതിഷേധിച്ചിരുന്നു. മഹാരാഷ്ട്രാ സെക്രട്ടേറിയേറ്റിലേക്ക് ഉള്ളിയെറിഞ്ഞ് പ്രതിഷേധിച്ചുകണ്ടായിരുന്നു കര്‍ഷകര്‍ സമരത്തിന് തുടക്കം കുറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍

കണ്ണൂരിലെ കള്ളനോട്ട് കേസിൽ ഡ്രൈവിങ് സ്കൂൾ അധ്യാപിക അറസ്റ്റിൽ; അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

ഹെൽമെറ്റ് തിരിച്ചു ചോദിച്ചതിലുള്ള വൈരാ​ഗ്യം; തൃശൂരിൽ യുവാക്കളെ വളഞ്ഞിട്ട് ആക്രമിച്ച് സംഘം