ദേശീയം

മലയാളി ഉള്‍പ്പെട്ട അന്തര്‍സംസ്ഥാന എടിഎം കവര്‍ച്ചാ കേസില്‍ ഡെല്‍ഹി ക്രൈംബ്രാഞ്ച് കോണ്‍സ്റ്റബിളും പ്രതി.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: മലയാളി ഉള്‍പ്പെട്ട അന്തര്‍സംസ്ഥാന എടിഎം കവര്‍ച്ചാ കേസില്‍ ഡെല്‍ഹി ക്രൈംബ്രാഞ്ച് കോണ്‍സ്റ്റബിളും പ്രതി. ആര്‍കെ പുരം ക്രൈംബ്രാഞ്ച് ഓഫിസിലെ അസ്ലപ് ഖാനാണ് കവര്‍ച്ചാ കേസില്‍ പിടിയിലായിരിക്കുന്നത്. നേരത്തേ ചെങ്ങന്നൂര്‍ സ്വദേശി സുരേഷിനെ ഡല്‍ഹി ഉത്തംനഗറില്‍ നിന്നു പിടികൂടിയിരുന്നു.

കഴക്കൂട്ടം, ആലപ്പുഴ ജില്ലയിലെ ചെറിയനാട്, കരിയിലക്കുളങ്ങര എന്നിവിടങ്ങളില്‍! എടിഎം തകര്‍ത്ത് കവര്‍ച്ച നടത്തിയത് സുരേഷ് ഉള്‍പ്പെട്ട സംഘമാണ്. സുരേഷിന്റെ വാഹനത്തിലായിരുന്നു മോഷ്ടാക്കള്‍ സഞ്ചരിച്ചിരുന്നത്. കായംകുളം, മാരാരിക്കുളം സിഐമാരുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് പ്രതിയെ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍