ദേശീയം

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ദലിത് സംഘനട ഭീം ആര്‍മിയുടെ നേതാവ് നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണിനെ ഉത്തര്‍ പ്രദേശ് പ്രത്യേക ദൗത്യസേന അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂര്‍ കലാപവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിമാചല്‍ പ്രദേശിലെ ഡല്‍ഹൗസില്‍ വെച്ച് രാവിലെ 10.30നാണ് യു.പി പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. 

ദളിതര്‍ക്കെതിരെ സഹാരണ്‍പൂരില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ മാസം ഒന്‍പതിന് ഭീം ആര്‍മി മഹാപഞ്ചായത്ത് വിളിച്ചുകൂട്ടിയിരുന്നു. ഈ മഹാപഞ്ചായത്ത് നടത്താന്‍ പൊലീസ് ഭീം ആര്‍മിക്ക് അനുമതി നിഷേധിച്ചിരുന്നു. എങ്കിലും ഭീം ആര്‍മിയുടെ ക്ഷണം സ്വീകരിച്ച് നൂറുകണക്കിനാളുകള്‍ ഒത്തുകൂടി. ഇത് പൊലീസും ഭീം ആര്‍മിയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു വഴിവെച്ചു. ഇതേത്തുടര്‍ന്നുള്ള കലാപമാണ്  ചന്ദ്രശേഖറിനെതിരെ കേസെടുക്കാന്‍ കാരണമായി പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

സഹാരണ്‍പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്ത 37 നിരപരാധികളായ ദളിതരെ വിട്ടയച്ചാല്‍ താന്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ചന്ദ്രശേഖര്‍ കഴിഞ്ഞദിവസം റിയിച്ചിരുന്നു. ചന്ദ്രശേഖറിനെയും അദ്ദേഹത്തിന്റെ അനുയായികളെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്കേ്  യു.പി പൊലീസ 12,000രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം