ദേശീയം

പശു അമ്മയ്ക്കും ദൈവത്തിനും പകരം; പശുവിന്റെ ഡിഎന്‍എ മനുഷ്യന്റേതിനു സമാനം: ഹൈദരാബാദ് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പശു അമ്മയ്ക്കും ദൈവത്തിനും പകരമാണെന്ന് ഹൈദരാബാദ് ഹൈക്കോടതി. വിശുദ്ധമായ ദേശീയ സ്വത്താണെന്ന് പശുവെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി ശിവശങ്കര റാവു ചൂണ്ടിക്കാട്ടി. ബക്രീദിന് പശുവിനെ കൊല്ലാന്‍ മുസ്്‌ലിംകള്‍ക്ക് അവകാശമില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ബി ശിവശങ്കര റാവുവിന്റെ നിരീക്ഷണങ്ങള്‍. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം ഉയര്‍ത്തിയ അലയൊലികള്‍ അടങ്ങും മുമ്പാണ് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജിയും സമാനമായ വാദം ഉയര്‍ത്തിയിരിക്കുന്നത്.

പശുക്കളെയും കാളകളെയും പിടിച്ചെടുത്തതിന് എതിരെ കന്നുകാലി വ്യാപാരി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് ശങ്കര റാവു അഭിപ്രായങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. അമ്മയ്ക്കും ദൈവത്തിനും പകരം വയ്ക്കാവുന്ന ദേശീയ സ്വത്താണ് പശു. ബക്രിദ് ദിനത്തില്‍ ആരോഗ്യമുള്ള പശുവിനെ കൊല്ലാന്‍ മുസ്ലിംകള്‍ക്ക് അവകാശമില്ല. സുപ്രീം കോടതി തന്നെ ഇക്കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിച്ചിട്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ആരോഗ്യമുള്ള പശുവിനെ കശാപ്പു ചെയ്യുന്നതിനായി, അവ കറവ വറ്റിയവയാണെന്നു സാക്ഷ്യപ്പെടുത്തുന്ന മൃഗഡോക്ടര്‍മാരെ ആന്ധ്ര കൗ സ്ലോട്ടര്‍ ആക്ട് അനുസരിച്ച് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് കോടതി നിര്‍ദേശിച്ചു. ഈ നിയമത്തിന്‍രെ പരിധിയില്‍ വരുന്ന കുറ്റം ജാമ്യമില്ലാത്തതും സ്വ്‌മേധയാ എടുക്കാവുന്നവയുമാക്കാന്‍ നിയമം ഭേദഗതി ചെയ്യണമെന്നും കോടതി സര്‍ക്കാരിനോ്ട് ആവശ്യപ്പെട്ടു. നിലവില്‍ ആനധ്രയിലെയും തെലങ്കാനയിലെയും നിയമം അനുസരിച്ച് പ്രായമായവയും കറവ വറ്റിയവയും ആയ പശുക്കളെയാണ് കശാപ്പു ചെയ്യാനാവുക.

രാജ്യത്തെ ഭൂരിപക്ഷ ജനതയുടെയും വിശ്വാസം പശു അമ്മയ്ക്കു പകരമാണെന്നാണ്. അമ്മ ദൈവത്തിനു പകരമാണ്. പശുവിന് പ്രത്യേകമായ വിശുദ്ധിയുണ്ട്. അതുകൊണ്ടാണ് അത് അവധ്യമാണെന്നു പറയുന്നത്. പശു വിശുദ്ധമായ ദേശീയ സ്വത്താണ്. അതിന്റെ ഉടമയാണെന്ന അവകാശത്തിന്റെ പേരില്‍ ഒരാള്‍ക്ക് അതിനെ കൊല്ലാനോ കൊല്ലുന്നതിനായി വില്‍ക്കാനോ ആവില്ല. 

മറ്റ് ഏതു ജീവിവര്‍ഗത്തിന്റെയും പാലിനെ അപേക്ഷിച്ച് അമ്മയുടെ മുലപ്പാലിന് അടുത്തു നില്‍ക്കുന്നതാണ് പശുവിന്‍ പാല്‍. പശുവിന്റെ ഡിഎന്‍എ മനുഷ്യന്റെ ഡിഎന്‍എയോടു ചേര്‍ന്നുപോവത്തക്ക വിധത്തിലുള്ളതായതുകൊണ്ടാണ് അത്. പാല്‍, പാല്‍ക്കട്ടി, മോര്, തൈര്, വെണ്ണ തുടങ്ങി പശുവില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ മനുഷ്യര്‍ക്കു ഗുണം ചെയ്യത്തക്ക വിധത്തിലാണ് പശുവിന്റെ ഡിഎന്‍എ രൂപപ്പെടുത്തപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാണെന്നും ജസ്റ്റിസ് റാവു നിരീക്ഷിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ