ദേശീയം

സത്യസായി ബാബയുടെ ആശ്രമത്തില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്‌:സത്യസായി ബാബയുടെ പ്രധാന ആശ്രമമായ പ്രശാന്തി നിലയത്തിലെ ഓഫീസിനുള്ളില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സായി പ്രഭ(30) എന്ന യുവതിയെ ആണ് ഓഫീസ് മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ആശ്രമത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിദ്യ വാഹിനി ട്രസ്റ്റിലായിരുന്നു യുവതി നാല് വര്‍ഷം ജോലി ചെയ്തത്. എന്നാല്‍ മാര്‍ച്ചില്‍ സായ് പ്രഭ ഇവിടെ നിന്നും രാജിവയ്ക്കുകയായിരുന്നു. രാജിവെച്ചതിന്റെ കാരണം വ്യക്തമല്ല.

ശനിയാഴ്ച രാത്രി ഓഫീസിന് ഉള്ളില്‍ കയറി യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എപ്പോഴും ആളുകളുണ്ടായിരിക്കുന്ന പുട്ടപര്‍ത്തിയിലെ ആശ്രമത്തില്‍ ആരും കാണാതെ സായ് പ്രഭയ്ക്ക് എങ്ങിനെ കടക്കാന്‍ സാധിച്ചു എന്ന ചോദ്യമാണ് പൊലീസ് ഉന്നയിക്കുന്നത്. 

യുവതി നിരാശയിലായിരുന്നു എന്നാണ് ഓഫീസ് അധികൃതരുടെ വിശദീകരണം. ജോലി രാജിവെച്ചതിന് ശേഷവും യുവതി ഇടയ്ക്കിടെ ഇവിടെ വരുമായിരുന്നു എന്നും അവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച