ദേശീയം

പശുക്കളെ ഇനി ഓണ്‍ലൈന്‍ വഴി വാങ്ങാം; പശു ബസാറുമായി തെലങ്കാന സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

കന്നുകാലി വില്‍പ്പനയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിന് പിന്നാലെ പശുക്കളെ ഒണ്‍ലൈനില്‍ വില്‍ക്കാനും വാങ്ങാനും തെലങ്കാന സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നു. കര്‍ഷകരെ സഹായിക്കുന്നതിനായാണ് പശു ബസാര്‍ എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. 

കന്നുകാലികളെ വാങ്ങുന്നതിനും, വില്‍ക്കുന്നതിനുമായി കന്നുകാലി ചന്തകളിലേക്ക് പോകുന്നതിനായി കര്‍ഷകര്‍ക്കുണ്ടാകുന്ന യാത്ര ചെലവ് ഇതിലൂടെ ഇല്ലാതാക്കാനാകുമെന്നും തെലെങ്കാന സര്‍ക്കാര്‍ പറയുന്നു. പശു, കാള എന്നിവയ്ക്ക് പുറമെ, ആട്, നായ എന്നീ മൃഗങ്ങളേയും ഓണ്‍ലൈനായി വില്‍ക്കാം. 

എന്നാല്‍ കന്നുകാലി വില്‍പ്പനയുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഓണ്‍ലൈന്‍ വില്‍പ്പനയിലും ബാധകമാണ്. ഒരു തവണ അഞ്ച് കന്നുകാലികളെ വില്‍ക്കുന്നതിനായി ഓരോരുത്തര്‍ക്കും വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്