ദേശീയം

മോദി സര്‍ക്കാരിന് നോട്ട് നിരോധനത്തിന് പ്രചോദനമായത് അംബേദ്കറെന്ന് യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: മോദി സര്‍ക്കാരിന് നോട്ട് നിരോധനത്തിന് പ്രചോദനമായത് ബിആര്‍ അംബേദ്കറെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹര്‍ണംപൂരില്‍ അംബേദ്കര്‍ ജനകല്യാണ്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു യോഗി.

രാജ്യത്ത് അഴിമതിമുക്തമാക്കണമെങ്കില്‍ കറന്‍സിയുടെ പ്രചാരണത്തില്‍ മാറ്റം കൊണ്ടുവരണമെന്നായിരുന്നു അംബേദ്കറുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാട് ഉള്‍ക്കൊണ്ട പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ധീരമായിരുന്നെന്നും സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു തീരുമാനം പ്രധാനമന്ത്രി കൈക്കൊണ്ടതെന്നും യോഗി വ്യക്തമാക്കി.

അയിത്തത്തിനും തൊട്ടുകൂടായ്മക്കെതിരെയും രാജ്യത്ത് അംബേദ്കര്‍ നടത്തിയ പോരാട്ടം ധീരമായിരുന്നെന്നും യോഗി അഭിപ്രായപ്പെട്ടു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്