ദേശീയം

വിരുന്നിന് ബീഫ് വിളമ്പിയില്ലെങ്കില്‍ വിവാഹവും വേണ്ട; ബീഫില്ലാത്തതിന്റെ പേരില്‍ യുപിയില്‍ വിവാഹം മുടങ്ങി

സമകാലിക മലയാളം ഡെസ്ക്

റാംപൂര്‍: സല്‍ക്കാരത്തിന് ബീഫ് വിളമ്പാത്തതിന്റെ പേരില്‍ വിവാഹം മുടങ്ങി. ഉത്തര്‍പ്രദേശിലെ റാംപൂരിലാണ് സംഭവം. വിവാഹം ഉറപ്പിച്ച് ചടങ്ങുകള്‍ മാത്രം ബാക്കിനില്‍ക്കുന്ന സാഹചര്യത്തിലാണ് ബീഫിന്റെ പേരു ചൊല്ലി വിവാഹം വേണ്ടെന്ന് വെച്ചത്. വരന്റെ വീട്ടുകാരാണ് ബീഫ് വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധം പിടിച്ച് കല്യാണം മുടക്കിയത്. 

വിവാഹ ദിവസം എത്തിയ വരന്റെ ബന്ധുക്കള്‍ക്ക് ബീഫ് വിളമ്പണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുപിയില്‍ ബീഫ് നിരോധിച്ച സാഹചര്യത്തില്‍ അത് പറ്റില്ലെന്നായി വധുവിന്റെ വീട്ടുകാര്‍. തുടര്‍ന്ന് ബീഫ് വിഭവങ്ങള്‍ വിളമ്പിയില്ലെങ്കില്‍ വിവാഹത്തിന് തയാറല്ലെന്ന നിലപാടില്‍ വരന്റെ വീട്ടുകാരും ബീഫ് വിളമ്പി വിവാഹം നേേടത്തണ്ടെന്ന നിലപാടില്‍ വധുവിന്റെ വീട്ടുകാരും എത്തിയതോടെ വിവാഹം വേണ്ടെന്നു വെക്കുകയായിരുന്നു. 

യുപിയിലെ ബീഫ്‌നിരോധന നിയമം തെറ്റിച്ച് ബീഫ് വിളമ്പാന്‍ കഴിയാത്തതുകൊണ്ടും വരന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടതുകൊണ്ടുമാണ് വിവാഹം വേണ്ടെന്ന് വെച്ചതെന്ന് വധുവിന്റെ മാതാവ് എഎന്‍ഐ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി