ദേശീയം

രാഷ്ട്രപതി തെരഞ്ഞെടുപ്പ് നിതീഷ് കുമാര്‍ മീരാകുമാറിനെ പിന്തുണയക്കണമെന്ന് ലാലുപ്രസാദ് യാദവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മീരാകുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പിന്തുണ മീരാകുമാറിന് നല്‍കണമെന്ന് ലാലുപ്രസാദ് യാദവ്. നേരിട്ടുകണ്ട് ഇക്കാര്യം അറിയിക്കുമെന്നും ലാലു വ്യക്തമാക്കി.

ബീഹാറിന്റെ മകളാണ് മീരാകുമാര്‍. ദളിത് വിഭാഗത്തില്‍ നിന്ന് തന്നെയാണ് പ്രതിപക്ഷവും സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്. ബിജെപിക്കെതിരെ മഹാസഖ്യം മുന്നോട്ട് വെച്ചാണ് ലാലുവിന്റെ പിന്തുണയോടെ നിതീഷ് കുമാര്‍ ഭരണത്തിലിരിക്കുന്നത്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം ആദ്യം ഉയര്‍ന്നതും നിതീഷ് കുമാറില്‍ നിന്നായിരുന്നു. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ നിതീഷ് കുമാര്‍ കോവിന്ദിനെ പിന്തുണയക്കുകയായിരുന്നു.

72 കാരിയായ മീരാകുമാര്‍ സ്വാതന്ത്ര്യസമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായ ജഗ്ജീവന്‍ റാമിന്റെ മകളാണ്. രാഷ്ട്രപതി സ്ഥാനത്തേക്കാദ്യമായാണ് ഒരു ദളിത് വനിത സ്ഥാനാര്‍ത്ഥിയാകുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍