ദേശീയം

രജനീകാന്ത് ബിജെപിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

തമിഴ്‌നാട്: രജനീകാന്ത് ഉടന്‍ സ്വന്തം രാഷ്ട്രീയപാര്‍ട്ടി രൂപികരിക്കുമെന്ന് ആര്‍എസ്എസ് ചിന്തകന്‍ ഗുരുമൂര്‍ത്തി.  രാഷ്ട്രീയ പ്രഖ്യാപനം ഡിസംബറില്‍ ഉണ്ടാകുമെന്നും പുതിയ പാര്‍ട്ടി ബിജെപിയുടെ ഭാഗമാകുമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്കന്‍ ചാനലില്‍ അഭിമുഖത്തിനിടെയാണ് ഗുരുമൂര്‍ത്തിയുടെ പ്രഖ്യാപനം.

രജനീകാന്തിന്റെ രാഷ്ട്രീയ ഉപദേശകന്‍ കൂടിയാണ് എസ് ഗുരുമൂര്‍ത്തി. തമിഴ്‌നാട്ടിലെ നിലവിലെ സാഹചര്യം ഒരു കരുത്തുറ്റ നേതാവിനെ തേടുന്ന സാഹചര്യത്തില്‍ തന്റെ രാഷ്ട്രീയ പ്രവേശം തമിഴ് മക്കള്‍ സ്വീകരിക്കുമെന്നാണ് രജനിയുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ പലതവവണ ശ്രമിച്ചിട്ടും നടക്കാതെ പോയ ബിജെപിയുടെ വളര്‍ച്ചയ്ക്കും രജനിയുടെ പാര്‍ട്ടി രൂപികരണത്തോടെ കഴിയുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു. രജനിയുമായും ബിജെപിയുമായും ആവശ്യമെങ്കില്‍ സഖ്യത്തിന് തയ്യാറാണെന്ന് തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി പനീര്‍ശെല്‍വവും ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. 

രജനീകാന്തുമായി ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ പലതവണ കൂടിക്കാഴ്ച നടത്തിയെങ്കിലും അപ്പോഴൊന്നും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നായിരുന്നു രജനിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ അ്ത്തരം ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് രജനി തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയിലേക്കെന്ന് ഗുരുമൂര്‍ത്തിയുടെ വെളിപ്പെടുത്തല്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്