ദേശീയം

ഈദ് ദിനത്തില്‍ മുസ്‌ലിംകള്‍ക്ക് പള്ളിയില്‍ പോകാന്‍ 12 മണിക്കൂര്‍ സമയം അനുവദിച്ച് ഗൂര്‍ഖാലാന്റ് പ്രക്ഷോഭകര്‍

സമകാലിക മലയാളം ഡെസ്ക്

ഡാര്‍ജിലിങ്: ഈദ് ദിനത്തില്‍ സമരം നിര്‍ത്തിവെച്ച് ബോഡോലാന്റ് പ്രക്ഷോഭകര്‍. 12 ദിവസമായി ശമനമില്ലാതെ തുടരുന്ന ബന്ദിന് ഈദ് ദിനമായ ഇന്ന് 12 മണിക്കൂര്‍ ഇടവേള നല്‍കിയിരിക്കുകയാണ് സമരക്കാര്‍. എന്നാല്‍ മുസ്‌ലിംകള്‍ക്ക് മാത്രമാണ് ഇടവേള നല്‍കിയിരിക്കുന്നത്.പള്ളികളില്‍ പോകാനും ബന്ധുക്കളുടെ വീടുകളില്‍ പോകാനും 12 മണിക്കൂര്‍ സമയം നല്‍കിയിരിക്കുകായണ് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച. 

12 ദിവസം പിന്നിടുന്ന സമരം ഡാര്‍ജിലിങ് നഗരത്തിന ചുറ്റുമുള്ള ചെറുപട്ടണങ്ങളിലേക്കും വ്യാപിക്കുകയാണ്. ഗൂര്‍ഖാലന്റ് പ്രക്ഷോഭകര്‍ ജനജീവിതം സ്തംഭിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മറ്റു വിഭാഗങ്ങളും പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. വിവിധ ബംഗാളി അനുകൂല സംഘടനകള്‍ ഇന്നലെ ഡാര്‍ജിലിങില്‍ റാലി നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശം ഒരു വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് പൊലീസ്. നിലവില്‍ സായുധ സേനയും സമരക്കാരെ നേരിടാന്‍ സ്ഥലത്തുണ്ട്‌
തങ്ങളുടെ ജീവിതം സ്തംഭിപ്പിച്ചാല്‍  പ്രത്യക്ഷ സമരത്തിനിറങ്ങും എന്നാണ് ബംഗാളി അനുകൂല സംഘടനകള്‍ പറയുന്നത്. അമരാ ബംഗാളി എന്ന സംഘടനയാണ് ഇന്നലെ പ്രതിഷേധ റാലികള്‍ക്ക് നേതൃത്വം നല്‍കിയത്. 

ഇവരുടെ സമരത്തിനിടെ സിക്കിമില്‍ നിന്നുള്ള വാഹനങ്ങള്‍ സമരക്കാര്‍ കത്തിച്ചതിനെത്തുടര്‍ന്ന് എന്‍എച്ച് 10 വഴിയുള്ള ബസ് സര്‍വ്വീസുകള്‍ സിക്കിം നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സിക്കിം മുഖ്യമന്ത്രി പവന്‍കുമാര്‍ ചാംലിംഗ് ഗൂര്‍ഖാലാന്റ് പ്രക്ഷോഭത്തെ  അനുകൂലിച്ചുകൊണ്ട് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് കത്തയച്ചിരുന്നു.

ഗൂര്‍ഖാലാന്റിന് വേണ്ടി സമരം നടത്തിവരുന്നവര്‍ പൊലീസുമായി ഏറ്റുമുട്ടി രണ്ടുപേര്‍ മരിച്ചതിന് പിന്നാലെയാണ് പ്രക്ഷോഭം ശക്തിപ്പെട്ടത്. എന്നാല്‍ ബംഗാള്‍ വിഭജിക്കുകയില്ല എന്ന നിലപാടില്‍ മാറ്റമില്ലെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം