ദേശീയം

വേദമന്ത്രധ്വനിയാല്‍ സിംലയില്‍ ബിജെപി മേയര്‍ സത്യപ്രതിജ്ഞ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

സിംല: മന്ത്രധ്വനികള്‍ക്ക് പിന്നാലെ സിംല  മേയര്‍ കുസുമം സദ്‌റാത്, ഡെപ്യൂട്ടി മേയര്‍ രാകേഷ് കുമാര്‍ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സത്യപ്രതിജ്ഞ ചെയ്യാന്‍ ജ്യോതിഷികള്‍ കണ്ടെത്തിയ നല്ല ദിവസം ഇന്നായതിനാലാണ് സത്യപ്രതിജ്ഞ നീണ്ടത്. 31 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ബിജെപി വിജയവഴിയിലെത്തിയത്. 

സ്ഥാനമേറ്റടുക്കുന്നതിന് മുമ്പായി ഓഫീസില്‍ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഇരുവരും കൂടിക്കാഴ്ച നടത്തി. ഒരു അജണ്ട മുന്നോട്ട് വെച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ആ അജണ്ടയാണ് ഞങ്ങളുടെ നയമെന്നും മേയര്‍ പറഞ്ഞു. കുടിവെള്ളപ്രശ്‌നമാണ് നാട് അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നമെന്നും എല്ലാവര്‍ക്കും ശുദ്ധജലം നല്‍കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുകയെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. 

ചരിത്രത്തിലാദ്യമായാണ് കോര്‍പ്പറേഷന്‍ ബിജെപി സ്വന്തമാക്കുന്നത് . ആകെയുള്ള 34 സീറ്റുകളില്‍ ഇതുവരെ 17 സീറ്റുകള്‍ ബിജെപി നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍