ദേശീയം

കനയ്യകുമാറിനെതിരെയുള്ള രാജ്യദ്രോഹകുറ്റം അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: കനയ്യകുമാറിനെതിരെയുള്ള രാജ്യദ്രോഹകുറ്റം അന്വേഷണം നടക്കുകയാണെന്ന് ഡല്‍ഹി പൊലീസ്. ആര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് പ്രമോദ് സിങ് കുശ്‌വ പറഞ്ഞു. നേരത്തെ കനയ്യകുമാറിനെതിരെ രാജ്യദ്രോഹം കുറ്റം നിലനില്‍ക്കില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിശദീകരണവുമായി ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ രംഗത്തെത്തിയത്. കേസന്വേഷണം അവസാനിച്ചിട്ടില്ല. കേസില്‍ ചാര്‍ജജ് ഷീറ്റ് പോലും നല്‍കിയിട്ടില്ലെന്നും പ്രമോദ് സിങ് വ്യക്തമാക്കി
കരട് കുറ്റപത്രത്തില്‍ കനയ്യകുമാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് പരാമര്‍ശമില്ലെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍. ഉമര്‍ഖാലിദ്, അനിര്‍ബന്‍ ബട്ടാചാര്യ എന്നിവര്‍ക്കെതിരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തി കുറ്റപത്രം തയ്യാറാക്കിയത്. കേസന്വേഷണത്തിന്‍െ ഭാഗമായി 40 വീഡിയോ ക്ലിപ്പുകളുടെ ഫോറന്‍സിക് പരിശോധയും നടത്തിയിരുന്നു. അതില്‍ നിന്നാണ് കനയ്യ കുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചില്ലെന്ന് പൊലീസ് കണ്ടെത്തിയത്. ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ഖാലിദ്, അനിര്‍ബന്‍ ബട്ടാചാര്യ എന്നിവര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതായും അഫ്‌സല്‍ ഗുരുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യവിരുദ്ധ പോസ്റ്ററുകള്‍ ഒട്ടിച്ചെന്നും കരട് കുറ്റപത്രത്തില്‍ പൊലീസ് ആരോപിക്കുന്നു. കേസില്‍ ആകെയുള്ളത് 9 പേരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്