ദേശീയം

തമിഴ്‌നാട്ടില്‍ ഇന്നു മുതല്‍ പെപ്‌സി,കൊക്ക കോള ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്‌

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:തമിഴ്‌നാട്ടില്‍ ഇന്നു മുതല്‍ പെപ്‌സി,കൊക്ക കോള ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്. വ്യാപാരി വ്യവസായ സംഘടനകളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇവയുടെ ചില്ലറ വില്‍പ്പന നിരോധിക്കുന്നത്. തമിഴ്‌നാട് വണികര്‍ കൂട്ടമൈപ്പു പേരവൈ, തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് കൊക്കക്കോള, പെപ്‌സി ഉത്പന്നങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയത്. സംഘടനയില്‍ അംഗങ്ങളായ വ്യാപാരികളോട് പെപ്‌സി, കൊക്കക്കോള ഉത്പന്നങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ കടകളില്‍ വില്പന നടത്തരുതെന്ന് നേരത്തേ ഇവര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഉത്പന്നങ്ങളില്‍ വിഷാംശമുള്ളതായി പരിശോധനകളില്‍ വ്യക്തമായ സ്ഥിതിക്ക് ഇത് വില്‍ക്കുന്നത് കുറ്റകരമാണെന്നാണ് സംഘടനയുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത