ദേശീയം

വീണ്ടും ഗുല്‍മെഹറിനെതിരെ ആക്രോശം, ഇത്തവണ ബിജെപി മന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഢ്: ഗുല്‍മെഹര്‍ കൗറിനെ പിന്തുണയ്ക്കുന്നവര്‍ പാകിസ്ഥാന്‍ അനുകൂലികളെന്ന് ബിജെപി മന്ത്രി.ഹരിയാന മന്ത്രി അനില്‍ വിജ് ആണ് സംഘപരിവാറുകാരുടെ പുറകേ ഗുല്‍മെഹറിനും മെഹറിന്റെ ക്യാമ്പയിനെ പിന്തുണയ്ക്കന്നവര്‍ക്കുമെതിരെ രംഗത്ത് വന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ബിജെപി മന്ത്രിയുടെ ആക്രോശം. ഇത്തരക്കാരെ ഇന്ത്യയില്‍ നിന്നും അടിച്ചു പുറത്താക്കണം എന്നാണ് വിജ് പറഞ്ഞിരിക്കുന്നത്. 

കഴിഞ്ഞ ദിവസങ്ങളില്‍ ഗുല്‍മെഹറിനെതിരെ ക്രിക്കറ്റ് താരം സെവാഗും ഗുസ്തി താരം യോഗേശ്വര്‍ ദത്തും രംഗത്തെത്തിയിരുന്നു. ത്രിപ്പിള്‍ സെഞ്ചുറി അടിച്ചത് ഞാനല്ല, എന്റെ ബാറ്റാണ് എന്നായിരുന്നു സെവാഗിന്റെ പരിഹാസം. തന്റെ പിതാവ് കൊല്ലപ്പെട്ടത് യുദ്ധത്തിലാണ്,  അല്ലാതെ പാകിസ്ഥാന്‍ കൊന്നതല്ല എന്നും താന്‍ എബിവിപിയെ ഭയപ്പെടുന്നില്ല എന്നുമായിരുന്നു ഗുല്‍മെഹറിന്റെ ഫേസ്ബുക് പോസ്റ്റ്. ഇതിനെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകര്‍ ഗുല്‍മെഹറിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും