ദേശീയം

ഇന്ത്യയില്‍ ദേശീയതയെ തെറ്റായി വ്യാഖ്യാനിക്കുന്നു: ജെയ്റ്റ്‌ലി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി ഗുര്‍മേഹര്‍ കൗറുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ത്യയില്‍ മാത്രമാണ് ദേശിയതയെ മോശം പദമായി കാണുന്നതെന്ന ജെയ്റ്റ്‌ലി പറഞ്ഞു. 

ദേശിയതാ വാദവുമായി ഒരു പക്ഷവും അഭിപ്രായ സ്വാതന്ത്ര്യത്തിനായി മറ്റൊരു പക്ഷം രംഗത്തെത്തിയിരിക്കുന്നതിനിടയിലാണ് ദേശീയതയെ ഇന്ത്യയില്‍ മാത്രം തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന കേന്ദ്ര ധനകാര്യ മന്ത്രിയുടെ പരാമര്‍ശം. 

കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന് പിന്നാലെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും എബിവിപിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നിയമത്തിനുള്ളില്‍ നില്‍ക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയാണ് താന്‍ പിന്തുണയ്ക്കുന്നതെന്നാണ് പരീക്കറിന്റെ നിലപാട്. 

എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയമപരമായ പരിമിതിയുണ്ടെന്ന പരീക്കറിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് സിപിഎം നേതാവ് സീതാറാം യെച്ചൂരി രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്ര്യത്തുനുള്ള പരിമിതികള്‍ ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും യെച്ചൂരി  പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ