ദേശീയം

മോദിയുടെ റോഡ് ഷോ ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

വാരാണസി: ഉത്തര്‍പ്രദേശ് അവസാനഘട്ട വോട്ടെടുപ്പിന്റെ ഭാഗമായുള്ള നരേന്ദ്രമോദിയുടെ റോഡ് ഷോ ആരംഭിച്ചു. മാര്‍ച്ച് എട്ടിനാണ് അവസാനഘട്ട വോട്ടെടുപ്പ്. ഇന്ന് ആറാംഘട്ട വോട്ടെടുപ്പിന്റെ ഭാഗമായി 49 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. സ്വന്തം മണ്ഡലമായ വാരാണസിയിലാണ് നരേന്ദ്രമോദിയുടെ ആദ്യത്തെ റോഡ് ഷോ. അവസാനഘട്ടത്തില്‍ പരമാവധി സീറ്റുകള്‍ പിടിക്കുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം. അഖിലേഷും രാഹുലും സംയുക്തമായി നടത്തുന്ന റോഡ് ഷോയും ഇന്നുണ്ട്. കൂടാതെ ബിഎസ്പി നേതാവ് മായാവതിയും ഇന്ന് റോഡ് ഷോ നടത്തുന്നുണ്ട്.

റോഡ് ഷോയ്ക്ക് മുമ്പായി അമ്പലങ്ങളിലും മോദി പ്രാര്‍ത്ഥന നടത്തി. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയ്ക്ക് ആദരമര്‍പ്പിച്ച ശേഷമായിരുന്നു മോദി റോഡ് ഷോ ആരംഭിച്ചത്. തുറന്ന ജീപ്പിലായിരുന്നു മോദിയുടെ റോഡ്‌ഷോ. ഇരുവശത്തും തിങ്ങി നിറഞ്ഞ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു റോഡ് ഷോ. അതേസമയം പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍  ബിജെപി അനുകൂല തരംഗമില്ലെന്നാണ് റിപ്പോര്‍ട്ട്. അതുകൂടി കണക്കിലെടുത്താണ് മോദി കൂടുതല്‍ സമയം വാരാണസിയില്‍ പ്രചാരണരംഗത്ത് ഇറങ്ങുന്നതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്