ദേശീയം

രേഖയെ സഞ്ജയ് ദത്ത് വിവാഹം കഴിച്ചിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഇന്നലെയാണ് ബോളിവുഡിലെ സ്വപ്‌നസുന്ദരി രേഖ സഞ്ജയ്ദത്തിനെ കല്യാണം കഴിച്ചെന്ന വാര്‍ത്ത പരന്നത്. വാര്‍ത്ത് പ്രചരിച്ചതോടെ വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് വിശദീകരണവുമായി രേഖയുടെ ജീവചരിത്രകാരന്‍ യാസിര്‍ രംഗത്തെത്തി. രേഖയുടെ ജീവചരിത്രമായ ആരോടും പറയാത്ത കഥകള്‍ എന്ന പുസ്തകത്തിലാണ് ഇത്തരത്തിലുള്ള പരാമര്‍ശമുണ്ടെന്ന പ്രചാരണമുണ്ടായത്. തുടര്‍ന്നാണ് വിശദീകരണവുമായി യാസിര്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ പുസ്തകത്തില്‍ ഇല്ലാത്ത കഥകള്‍ ആരൊക്കൊയോ ചേര്‍ന്ന് പ്രചരിപ്പിക്കുകയാണെന്നും യഥാര്‍ത്ഥ കഥ പുസ്തകത്തിലുണ്ടെന്നും യാസിര്‍ പറഞ്ഞു

1984ല്‍ ഇരുവരും സമീന്‍ അസ്മാന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. അന്ന് അവര്‍ തമ്മില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. അന്ന് സെറ്റിലുള്ളവര്‍ പ്രചരിപ്പിച്ചിരുന്ന കഥയാണെന്നുമാണ് യാസിര്‍ പറയുന്നത്. എന്നാല്‍ അക്കാര്യം നിഷേധിച്ച് അന്നുതന്നെ സഞ്ജയ് ദത്ത് രംഗത്തെത്തിയിരുന്നെന്നും യാസിര്‍ പറയുന്നു. സഞ്ജയ്ദത്ത്, കമല്‍ഹാസന്‍, ശൈലേന്ദ്രസിംഗ്, രാജീവ് കുമാര്‍ എന്നിവരുമായി ഇപ്പോഴും നല്ല ബന്ധത്തിലാണെന്നും പുസ്തകത്തില്‍ പറയുന്നു. അതേസമയം പുസ്തകത്തിന് പ്രചാരം ലഭിക്കുന്നതിനായി എഴുത്തുകാരന്‍ നടത്തുന്ന ശ്രമമാണെന്നും പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്

ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ