ദേശീയം

ലൈംഗികാരോപണം മന്ത്രിയെപറ്റി വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50,000 രൂപ

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: ലൈംഗികാരോപണത്തെ തുടര്‍ന്ന് ഒളിവിലായ മന്ത്രിയെ കുറിച്ച് വിവരങ്ങള്‍ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശിലെ നഗരങ്ങളില്‍ മുഴുവന്‍ പോസ്റ്ററുകള്‍. രാഹുല്‍ പ്രജാപതിയെപറ്റി എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് അന്‍പതിനായിരം രൂപ നല്‍കുമെന്നാണ് പോസ്റ്ററിലുള്ളത്. ലൈംഗികാരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ കുറെ നാളായി ഇയാള്‍ ഒളിവിലാണ്. പ്രജാപതിയ്‌ക്കെതിരായ പോസ്റ്ററുകള്‍ വാട്‌സ് ആപ് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എസ്പി സ്ഥാനാര്‍ത്ഥിയായി പ്രജാപതി ഇത്തവണ അമേത്തി മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. ആരോപണത്തെ തുടര്‍ന്ന് ജാമ്യമില്ലാ വാറന്റും നാലാഴ്ചത്തേക്ക് പാസ്‌പോര്‍ട്ടും റദ്ദാക്കിയിരുന്നു. അതേസമയം കേസില്‍ പ്രജാപതിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നാണ് എതിരാളികളുടെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം