ദേശീയം

ഐഎസ് അംഗങ്ങള്‍ ഡല്‍ഹിയിലെത്തിയെന്ന് വിവരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഡെല്‍ഹിയിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് തലസ്ഥാനത്ത് ഒട്ടാകെ ജാഗ്രതാ നിര്‍ദേശം. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പദം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് പരിസരത്തെ സുരക്ഷയും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഭീകരബന്ധം ആരോപിച്ച് സെയ്ഫുള്ള എന്നയാളെ സുരക്ഷാസേന ഇന്നലെയാണ് കൊലപ്പെടുത്തിയത്. കേരളം, യുപി, തെലങ്കാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. അതിനു പിന്നാലെ വന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തലസ്ഥാനത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

ഉത്തര്‍പ്രദേശില്‍ നിന്നും രക്ഷപ്പെട്ട ഭീകരര്‍ ഡല്‍ഹി താവളമാക്കി ഒഴിവില്‍ കഴിയുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. യുപിയില്‍ ഭീകരര്‍ ചില വന്‍കിട ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായും വിവരമുണ്ട്. ഉജ്ജയിനിയിലെ പാസഞ്ചര്‍ ട്രെയിനില്‍ സ്‌ഫോടനം നടത്തിയത് ഇതിനുള്ള മുന്നൊരുക്കമായാണെന്നു വേണം കരുതാന്‍. ഉത്തര്‍പ്രദേശില്‍ ആക്രമണം പരാജയപ്പെട്ട സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഇവര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്