ദേശീയം

മിനിമം ബാലന്‍സ് ഏര്‍പ്പെടുത്തിയതില്‍ വിശദീകരണവുമായി എസ്ബിഐ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എസ്ബിഐ അക്കൗണ്ടുകളില്‍ മിനിമം ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് ജന്‍ധന്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിനുള്ള നഷ്ടം നികത്താനാണെന്ന് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ. എടിഎം പരിപാലനം, അച്ചടി, ഗതാഗതം, നോട്ടെണ്ണല്‍, നോട്ടുപുതുക്കല്‍ എന്നിവയെല്ലാം ചിലവേറിയ കാര്യമാണ്. ആ ചെലവുകളെല്ലാം പരോക്ഷമായി ഈടാക്കുകയാണെന്നും അവര്‍ പറഞ്ഞു. 

ഡിജിറ്റലൈസേഷന്‍ വഴി ആളുകള്‍ പണം പിന്‍വലിക്കുന്നത് കുറയ്ക്കാന്‍ സാധിക്കും. അതുവഴി എടിഎം പ്രവര്‍ത്തനച്ചെലവ് ലഘൂകരിക്കാനും കഴിയും. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മിനിമം ബാലന്‍സ് ഞ്യായമായ തുകയാണെന്നാണ് ബാങ്കിന്റെ അഭിപ്രായം. അതേസമയം എസ്ബി ഐയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 11 കോടി ജന്‍ ധന്‍ അക്കൗണ്ടുകള്‍ക്ക് ഈ ചാര്‍ജ് ബാധകമാകില്ലെന്നും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍