ദേശീയം

എസ്പിയുടെ തോല്‍വിക്ക് പിന്നാലെ യുപി സര്‍ക്കാരിന്റെ ട്വിറ്ററും ശൂന്യം

സമകാലിക മലയാളം ഡെസ്ക്

ലഖനൗ: ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയുടെ പരാജയത്തിന് പിന്നാലെ യുപി സര്‍ക്കാരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ശൂന്യമായി. പെട്ടെന്നൊരു ദിവസം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റുകളെല്ലാം അപ്രതക്ഷ്യമായതിന്റെ അമ്പരപ്പിലാണ് ഫോളോവേഴ്‌സ്. 

യുപി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റുകളും ഉടനെ അപ്രതക്ഷ്യമാകും. ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിനായി ഓണ്‍ലൈന്‍ ഗ്രൂപ്പിനെ ചുമതലപ്പെടുത്തി കഴിഞ്ഞു. എന്നാല്‍ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടില്ലെന്നും, ആര്‍ച്ചീവ് ചെയ്തിരിക്കുകയാണെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. 

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി പദം ഒഴിഞ്ഞതിന് ശേഷം അദ്ധേഹത്തിന്റെ ട്വീറ്റുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസും നീക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്