ദേശീയം

കുപ്വാരയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

സമകാലിക മലയാളം ഡെസ്ക്

ജമ്മു: ജമ്മുകശ്മീരിലെ കുപ് വാര ജില്ലയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റമുട്ടല്‍ തുടരുന്നു. മൂന്നു തീവ്രവാദികള്‍ ഇവിടെ ഒളിച്ചിരിക്കുന്നതായാണ് സൈന്യത്തിന്റെ നിഗമനം. 

കുപ് വാര ജില്ലയിലെ കലാരൂസ് മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സൈന്യം വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സൈന്യം ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്കേറ്റിട്ടുമുണ്ടെന്നാണ് സൂചന. 

ഈ മേഖലയില്‍ ലഷ്‌കര്‍ ഭീകരര്‍ ഒളിച്ചുകഴിയുന്നെന്ന സൂചനയെ തുടര്‍ന്നാണ് സൈന്യം തെരച്ചിലാരംഭിച്ചത്. വീടുകള്‍ കയറിയിറങ്ങിയുള്ള തെരച്ചിലിനിടെ സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി