ദേശീയം

മക്കള്‍ മോശമായി പെരുമാറിയാല്‍ അവരെ വീട്ടില്‍ നിന്ന് പുറത്താക്കാമെന്ന് ഡെല്‍ഹി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: മോശമായി പെരുമാറുന്ന മക്കളെ രക്ഷിതാക്കള്‍ക്ക് വീട്ടില്‍ നിന്നും പുറത്താക്കാന്‍ അവകാശമുണ്ടെന്ന് ഡെല്‍ഹി ഹൈക്കോടതി. മുതിര്‍ന്ന പൗരന്‍മാരുടെ ജീവിതത്തിനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കോടതി ഉത്തരവ്. താമസിക്കുന്ന വീട് മാതാപിതാക്കളുടെ പേരില്‍ അല്ലെങ്കിലും മാന്യമല്ലാത്ത പെരുമാറ്റമുണ്ടായാല്‍ മക്കളെ പുറത്താക്കാമെന്നാണ് കോടതി നിഷ്‌ക്കര്‍ഷിക്കുന്നത്.

മുതിര്‍ന്ന പൗരന്‍മാരുടെ സ്വത്തും ജീവിതവും സംരക്ഷിക്കുക എന്നതാണ് ഈ നിയമം കൊണ്ട് കോടതി ഉദ്ദേശിക്കുന്നത്. മക്കളില്‍ നിന്ന് അവര്‍ക്ക് അധിഷേപവും ഭീഷണിയും കൂടാതെ ജീവിക്കാനുള്ള അവസരം ലഭ്യമാക്കാന്‍ കഴിയണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും