ദേശീയം

സംഘ്പരിവാര്‍ ഭീഷണി കണക്കിലെടുക്കുന്നില്ലെന്ന് യെച്ചൂരി; നാഗ്പൂര്‍ സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുക്കും

സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണി കണക്കിലെടുക്കില്ലെന്നും നാളെ നാഗ്പൂര്‍ സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യെച്ചൂരിയുടെ പ്രഭാഷണം സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് നാഗ്പൂര്‍ സര്‍വ്വകലാശാല വിലക്കിയിരുന്നു. പരിപാടി മുടക്കുമെന്ന് എബിവിപി ഭീഷണിപ്പെടുത്തിയതാണ് വിലക്കിന് കാരണം. സര്‍വ്വകലാശാല വൈസ് ചാന്‍സലറാണ് പരിപാടി നീട്ടി വെക്കുന്നു എന്ന് അറിയിച്ചത്. സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള അംബേദ്കര്‍ തോട്ട് വകുപ്പാണ് ഈ മാസം 18ന് പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. ജനാധിപത്യവും അതിന്റെ മൂല്യങ്ങളും എന്നതായിരുന്നു വിഷയം. സംഘപരിവാറിന്റേയും എബിവിപിയുടേയും ശത്കമായ ഭീഷണി വന്നതിനെ തുടര്‍ന്ന് പരിപാടി മാറ്റി വെക്കുകയായിരുന്നു. 

വെളിപ്പെടുത്താനാകാത്ത കാരണങ്ങളാല്‍ പരിപാടി റദ്ദക്കുകയാണെന്നാണ് വി സി പറഞ്ഞതെന്ന് സംഘാടകര്‍ പറഞ്ഞു. വിസിയെ ഭീഷണിപെടുത്തിയാണ് എബിവിപി പരിപാടി റദ്ദാക്കിച്ചതെന്നും സംഘാടകര്‍ അറിയിച്ചു. ഭീഷണിയെ തുടര്‍ന്ന് വി സി മാനസിക സമ്മര്‍ദ്ദത്തിലാണെന്നും അവര്‍ പറഞ്ഞു.  എന്നാല്‍ സാങ്കേതികകാരണങ്ങളാല്‍ പരിപാടി മാറ്റിവെക്കുന്നേയള്ളൂവെന്നും റദ്ദാക്കിയിട്ടില്ല എന്നും കൂടുതലൊന്നും പറയാനില്ലെന്നുമാണ് വി സിയുടെ വിശദീകരണം. 
യെച്ചൂരി പങ്കെടുത്താല്‍ വന്‍ പ്രതിഷേധം നേരിടേണ്ടിവരുമെന്നും മറ്റുമുള്ള ഭീഷണികള്‍ എബിവിപിയില്‍നിന്നും ഉണ്ടായതായി വി സിയെ സന്ദര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നിധിന്‍ റൌത് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി