ദേശീയം

നോട്ടു മാറ്റല്‍: പ്രധാനമന്ത്രി വാഗ്ദാന ലംഘനം നടത്തിയില്ലേയെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും നോട്ടിസ് അയക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചതുപോലെ നോട്ട് മാറ്റിയെടുക്കാന്‍ സാധാരണക്കാര്‍ക്ക് സമയം നല്‍കാതിരുന്നത് എന്തുകൊണ്ടന്ന് കോടതി ചോദിച്ചു. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വാഗ്ദാന ലംഘനമല്ലേ നടത്തിയതെന്ന് കോടതി ചോദിച്ചു. 

ഡിസംബര്‍ 31ന് ശേഷം സാധാരണക്കാര്‍ക്ക് നോട്ട് മാറ്റിവാങ്ങാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.  മാര്‍ച്ച് 31 വരെ നോട്ടു മാറ്റിയെടുക്കാനാവുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി