ദേശീയം

ആസിഡ് ആക്രമണ ഇരയ്ക്കടുത്ത് നിന്ന് സെല്‍ഫി; വനിതാ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ആസിഡ് ആക്രമണത്തിന് ഇരയായ ചികിത്സയില്‍ കഴിയുന്ന യുവതിക്കടുത്ത് നിന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സെല്‍ഫി. ഫോട്ടോ വിവാദമായതോടെ രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. 

ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലായിരുന്നു സംഭവം. ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മുറിയില്‍ നിന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ സെല്‍ഫിയെടുക്കുകയായിരുന്നു. രജനി ബാലസിങ്, ഡയ്‌സി സിങ് എന്നിവര്‍ സെല്‍ഫിയെടുക്കുന്ന ഫോട്ടോ പുറത്തുവന്നതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തിരിക്കുന്നത്. 

നാല്‍പ്പത്തിയഞ്ചുകാരിയായ സ്ത്രീയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. ട്രെയിനില്‍ വെച്ച് രണ്ട് ആക്രമികള്‍ ഇവരെ ആസിഡ് കുടിപ്പിക്കുകയായിരുന്നു. ഇത് നാലാം തവണയായിരുന്നു സ്ത്രീയ്ക്ക് നേരെ ഒരു സംഘം തന്നെ ആസിഡ് ആക്രമണം നടത്തുന്നത്. സ്വത്തു തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിക്ക് നേരെ നിരന്തരം ആക്രമണം ഉണ്ടാകുന്നത്. 

അലഹബാദ്-ലഖ്‌നൗ ഗംഗ ഗോമതി എക്‌സ്പ്രസില്‍ വെച്ചായിരുന്നു സംഭവം. ഇതിന് മുന്‍പ് ഇതേ ആളുകള്‍ ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി