ദേശീയം

എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി തല്ലിയ ശിവസേന എംപിക്ക് ടിക്കറ്റ് നല്‍കാതെ വിമാന കമ്പനികള്‍,ഗത്യന്തരമില്ലാതെ ട്രെയിന്‍ കയറി എംപി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി തല്ലിയതിന്റെ പേരില്‍ എയര്‍ ഇന്ത്യ ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ശിവസേന എംപിക്ക് വിമാന ടിക്കറ്റ് നല്‍കില്ലെന്ന് രാജ്യത്തെ വിമാനക്കമ്പനികള്‍. വിമാന ടിക്കറ്റ് കിട്ടാതെ വന്നതോടെ ശിവസേന എംപി രവീന്ദ്ര ഗെയ്കവാദിന് ഡല്‍ഹിയില്‍ നിന്നും തിരിച്ച് മുംബൈയിലേക്കുള്ള യാത്ര ട്രെയിനിലാക്കേണ്ടി വന്നു. കഴിഞ്ഞ ദിവസം ഇയാള്‍ എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി 25 പ്രാവശ്യം അടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എയര്‍ ഇന്ത്യ ഇയാളെ ബ്ലാക് ലിസ്റ്റ് ചെയ്തത്. താന്‍ ചെയ്തതില്‍ തെറ്റില്ല  എന്നും മാപ്പ് പറയില്ല എന്നുമായിരുന്നു എംപിയുടെ നിലപാട്.

തിരികെ നാട്ടിലേക്ക് വരാന്‍ എയര്‍ ഇന്ത്യ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് എംപി ഏജന്റ് മുഖേന ഇന്റിഗോ വിമാനം ബുക്ക് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ തങ്ങളും ടിക്കറ്റ് നല്‍കില്ല എന്നായിരുന്നു ഇന്റിഗോക്കാരുടെ മറുപടി. അവസാനം ഗത്യന്തരമില്ലാതെ എംപിക്ക് ട്രെയിനില്‍ യാത്ര ചെയ്യേണ്ടി വന്നു. 60 വയസു പ്രായമുള്ള മലയാളി ജീവനക്കാരനെയാണ് ഇയാള്‍ ചെരിപ്പൂരി അടിച്ചിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം