ദേശീയം

ഇനി ആത്മഹത്യ ശ്രമത്തിന് ശിക്ഷയില്ല; മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്ക് സൗജന്യ ചികിത്സ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആത്മഹത്യശ്രമത്തിന് ഇനി കേസെടുക്കാനാകില്ല.കടുത്ത മാനസീക സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഒരു വ്യക്തി ആത്മഹത്യയിലേക്ക് നീങ്ങുന്നത്. അതിനാല്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ നിയമപരമായി ശിക്ഷിക്കേണ്ടതില്ലെന്നുള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്ന മെന്റല്‍ ഹെല്‍ത്ത് കെയര്‍ ബില്‍ ലോക്‌സഭ പാസാക്കി.

മാനസികാസ്വാസ്ഥ്യം നേരിടുന്ന പൗരന്മാര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുന്നത് ഉള്‍പ്പെടെ ലക്ഷ്യമിട്ടുള്ളതാണ് മെന്റല്‍ ഹെല്‍ത്ത് കെയര്‍ ബില്‍. 5 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് മാനസിക രോഗത്തില്‍ വലയുന്ന പൗരന്മാര്‍ക്ക് ആശ്വാസകരമാകുന്ന ബില്‍ ലോക്‌സഭ ഐക്യകണ്‌ഠേന പാസാക്കിയത്.

ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന വ്യക്തിക്കെതിരെ കേസെടുക്കേണ്ടതില്ല എന്നതിന് പുറമെ, ആത്മഹത്യ പ്രവണത കാണിക്കുന്ന വ്യക്തികള്‍ക്ക് ചികിത്സ ലഭ്യമാക്കണമെന്നും ബില്ലില്‍ നിഷ്‌കര്‍ശിക്കുന്നുണ്ട്. മാനസിക രോഗം നേരിടുന്നവരുടെ മൗലികമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമം കൊണ്ടുവരുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ മെന്റല്‍ ഹെല്‍ത്ത് കെയര്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 

മാനസികാസ്വാസ്ഥ്യം ഉള്ളവര്‍ക്കിടയിലെ ആത്മഹത്യയുടെ നിരക്ക് 2010ല്‍ 7 ശതമാനം ആയിരുന്നെങ്കില്‍ 2014 ആയപ്പോഴേക്കും 5.4 ശതമാനമായി കുറഞ്ഞിരുന്നു. 2014ല്‍ മാത്രം മാനസികാസ്വാസ്ഥ്യമുള്ള 7000 വ്യക്തികളാണ് ആത്മഹത്യ ചെയ്തതെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക്. 

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 134 ഭേദഗതികളോടെയായിരുന്നു മെന്റല്‍ ഹെല്‍ത്ത് കെയര്‍ ബില്‍ രാജ്യസഭ പാസാക്കിയത്. തന്റെ ഉത്തരവാദിത്വം ആര്‍ക്ക് നല്‍കണമെന്ന് രോഗിക്ക് തന്നെ നിര്‍ദേശിക്കാന്‍ സാധിക്കുമെന്നതാണ് ബില്ലിലെ പ്രധാന സവിശേഷത. ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കും, വീടില്ലാത്തവര്‍ക്കും സൗജന്യ ചികിത്സയും ബില്‍ വാഗ്ദാനം ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം