ദേശീയം

സോഷ്യല്‍ മീഡിയയിലൂടെ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കണം; എംപിമാരോട് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഡല്‍ഹി, ബിഹാര്‍, പഞ്ചാബ്, ഹരിയാന, അസാം, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്താനുള്ള മോദിയുടെ നിര്‍ദേശം. 

തങ്ങളുടെ മണ്ഡലങ്ങളിലെ ജനങ്ങളുമായുള്ള ബന്ധം വിട്ടുപോകരുതെന്നും എംപിമാരെ മോദി ഓര്‍മിപ്പിച്ചു. ഓരോ മണ്ഡലത്തിലും രണ്ട് റാലികളെങ്കിലും സംഘടിപ്പിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ജനങ്ങള്‍ക്കിടയില്‍ നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ എംപിമാര്‍ക്ക് സാധിക്കണമെന്നും മോദി ബിജെപി എംപിമാരോട് പറഞ്ഞു.

ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി ബിജെപി എംപിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. മാര്‍ച്ച് 31 വരെ ഈ കൂടിക്കാഴ്ചകള്‍ തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''