ദേശീയം

പാന്‍ കാര്‍ഡ് ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിയെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: പാന്‍ കാര്‍ഡ് ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിയെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍. പാന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരിയെള്ള ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

ആധാര്‍ സുരക്ഷിതവും ശക്തവുമാണെന്നും ഇത് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിലൂടെ വ്യാജനിര്‍മ്മിതികളുടെ വ്യാപനം തടയാന്‍ സാധിക്കും എന്നുമാണ് കേന്ദ്രം സുപ്രീം കോടതിയില്‍ വാദിച്ചത്. ഇതുവരേയും ഒരു വ്യാജ നിര്‍മ്മിതി കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. 

പാന്‍ കാര്‍ഡുകള്‍ക്ക് വേണ്ടി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് എന്തിനാണ് എന്ന് സുപ്രീം കോടതി നേരത്തെ ചോദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇന്ന് കേന്ദ്രം നിലപാട് വ്യക്തമാ്ക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ