ദേശീയം

പാക്കിസ്ഥാന്‍ കാടത്തത്തിനെതിരേ ശക്തമായ തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ; സൈന്യത്തിന് പൂര്‍ണ സ്വതന്ത്രം നല്‍കി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ട് ഇന്ത്യന്‍ സൈനികരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയശേഷം മൃതദേഹത്തോട് അനാദരവ് കാണിച്ച പാക്കിസ്ഥാന്‍ നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്രം നല്‍കി.

ഇതോടെ ഇന്ത്യ-പാക്ക് അതിര്‍ത്തികളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഏത് സമയവും മിന്നലാക്രമണം നടന്നേക്കുമെന്ന് മുന്നറിയിപ്പ്. പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സാഹചര്യത്തക്കുറിച്ച് കേന്ദ്രപ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പ്രധാനമന്ത്രിയും ചര്‍ച്ച നടത്തി. കരസേന മേധാവി ബിപിന്‍ റാവത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

ആറു മാസത്തിനിടെ മൂന്നാം തവണയാണ് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പാക്കിസ്ഥാന്‍ വികൃതമാക്കുന്നത്. എന്നാല്‍, സൈനികരുടെ മൃതദേഹത്തോട് യാതൊരു വിധത്തിലുള്ള അനാദരവും കാട്ടിയിട്ടില്ലെന്ന് വാദിച്ച പാക്കിസ്ഥാന്‍ ഇന്ത്യയുടെ മുന്നറിയിപ്പിനെ ശക്തമായി വിമര്‍ശിച്ചു.

അതേസമയം, പാക്കിസ്ഥാന്റെ ഇത്തരം മനുഷ്യത്വരഹിത നടപടികള്‍ക്ക് ശക്തമായ മറുപടി നല്‍കണമെന്ന് കൊല്ലപ്പെട്ട ബിഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ പ്രേം സാഗറിന്റെ ബന്ധുക്കള്‍. ഇതിനുള്ള മറുപടി യുദ്ധമാണെങ്കില്‍ അതിനും ഇന്ത്യ മടിക്കരുതെന്നും ഇവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.60

മാഞ്ചസ്റ്ററിന്റെ ഓള്‍ഡ് ട്രഫോര്‍ഡില്‍ വന്‍ ചോര്‍ച്ച, മേല്‍ക്കൂരയില്‍ നിന്നു വെള്ളച്ചാട്ടം! (വീഡിയോ)

പോണ്‍താരമായി എത്തി, ബിഗ് ബോസിലൂടെ ബോളിവുഡ് കീഴടക്കി: സണ്ണി ലിയോണിക്ക് 43ാം പിറന്നാള്‍

പെരുമാറ്റച്ചട്ട ലംഘനം; പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്