ദേശീയം

ബീഫിന്റെ പേരില്‍ ഫേസ്ബുക്കില്‍ അക്രമമേറ്റു വാങ്ങിയ കാജോളിന് പിന്തുണയുമായി മമത ബാനര്‍ജി 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പാര്‍ട്ടിക്കിടയില്‍ ബീഫ് കറി വിളമ്പുന്നതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ അക്രമമേറ്റു വാങ്ങേണ്ടി വന്ന് സിനിമാ നടി കാജോളിന് പിന്തുണയുമായി പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചിലര്‍ ആവശ്യമില്ലാതെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് അപകടകരമായ അവസ്ഥയാണ് എന്ന് മമത പറഞ്ഞു. 

കഴിഞ്ഞ ദിവസലം ഒരു നടി ഓണ്‍ലൈനില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ അക്രമം ഏറ്റുവാങ്ങേണ്ടി വന്നു. അവര്‍ ബീഫ് കറിയല്ല ഉണ്ടാക്കിയതെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടും അവര്‍ക്കെതിരെ ചിലര്‍ അക്രമം അഴിച്ചുവിടുകയാണ്. ഇത് അപകടകരമായ അവസ്ഥയാണ്. കാജോളിന്റെ പേരെടുത്ത് പറയാതെ സൗത്ത് ദിനാജ്പൂറില്‍ മമത പറഞ്ഞു. 

അസഹിഷ്ണുത ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ചിലര്‍ മറ്റുള്ളവര്‍ എന്ത് കഴിക്കണം എന്ന് ആഞ്ജാപിക്കാന്‍ ശ്രമിക്കുകാണെന്ന് മമത പറഞ്ഞു. 

കഴിഞ്ഞ ദിവസം കാജോള്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് എതിരെയാണ് ഒരുവിഭാഗം ബീഫ് വിളമ്പുന്ന വീഡിയോ എന്നാരോപിച്ച് അസഭ്യ വര്‍ഷവുമായി ഫേസ്ബുക്കില്‍ അക്രമം നടത്തിയത്. എന്നാല്‍ താന്‍ ബീഫ് കറിയല്ല വിളമ്പിയതെന്നും പോത്ത് കറിയാണ് ഉണ്ടാക്കിയതെന്നു അത് നിരോധിച്ചിട്ടില്ല എന്നും വിശദീകരിച്ച് കാജോള്‍ രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം