ദേശീയം

200 രൂപയ്ക്ക് ആദിവാസി യുവതി കുഞ്ഞിനെ വിറ്റു

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: 200 രൂപയ്ക്ക് ആദിവാസി യുവതി തന്റെ കുഞ്ഞിനെ വിറ്റു. ത്രിപുരയിലെ ഗാന്ദച്ചിറയിലാണ് സംഭവം. ദന്‍ശായി എന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് യുവതി തന്റെ രണ്ടുവയസുകാരനായ മകനെ വിറ്റത്. 

ഏപ്രില്‍ 13നായിരുന്നു സംഭവം. കുട്ടിയുടെ പിതാവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മകനെ വില്‍ക്കരുതെന്ന് ഭാര്യയോട് പറഞ്ഞെങ്കിലും ഭാര്യ പിന്നോട്ടുപോകാന്‍ തയ്യാറായില്ലെന്ന് ഇയാള്‍ പറയുന്നു. വിഷയം ഗ്രാമത്തലവന്റെ ശ്രദ്ധയിലെത്തിയതോടെ കുട്ടിയെ തിരികെ വാങ്ങാനുള്ള ശ്രമം നടക്കുകയാണ്.

സോഷ്യല്‍ വെല്‍ഫയര്‍ ആന്‍ഡ് എഡ്യുകേഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളും കുട്ടിയെ തിരികെ മാതാപിതാക്കളുടെ അടുത്തെത്തിക്കുന്നതിനുള്ള ശ്രമം തുടങ്ങി. 15 ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ത്രിപുരയില്‍ നിന്നും കുട്ടിയെ പണത്തിന് വിറ്റ വാര്‍ത്ത പുറത്തുവരുന്നത്. 

സുഖമില്ലാതിരിക്കുന്ന ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ 5000 രൂപയ്ക്ക് അമ്മ വിറ്റിരുന്നു. ത്രിപുരയിലെ ഉല്‍താചര ഗ്രാമത്തിലായിരുന്നു ഈ സംഭവം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിൽ: ഒരാൾ കസ്റ്റഡിയിൽ

എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?