ദേശീയം

പൊലീസ് ആയാലും എംഎല്‍എ വഴക്കു പറഞ്ഞാല്‍ കരയും; ബിജെപി എംഎല്‍എയുടെ ശാസന ഐപിഎസ് ഉദ്യോഗസ്ഥയെ കരയിച്ചു

സമകാലിക മലയാളം ഡെസ്ക്

ഘോരഖ്പൂര്‍: എംഎല്‍എയുടെ താക്കിതിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ. പരിധി വിടരുതെന്ന ഘോരഖ്പൂര്‍ എംഎല്‍എയുടെ ശാസനയ്ക്ക് മുന്നിലാണ് മുതിര്‍ന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ കരഞ്ഞത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഈ മേഖലയിലെ നിയമവിരുദ്ധ മദ്യവില്‍പ്പന തടയാന്‍ സര്‍ക്കാരും പൊലീസും ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് സ്ത്രീകള്‍ വഴി തടഞ്ഞതോടെയാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്. 

വഴി തടഞ്ഞ സ്ത്രീകള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞ് ആരോപിച്ച് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഈ സമയം സംഭവ സ്ഥലത്തെത്തിയ ബിജെപി എംഎല്‍എ രാധാ മോഹന്‍ദാസ് അഗര്‍വാള്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ചാരു നിഗത്തോട് ദേഷ്യപ്പെടുകയും പരിധി വിടരുതെന്ന് താക്കീത് നല്‍കുകയുമായിരുന്നു. 

എന്നാല്‍ തനിക്കാണ് ഇവിടുത്തെ പൊലീസിന്റെ ചുമതലയെന്നും, എന്താണ് ചെയ്യുന്നതെന്ന് തനിക്ക് ബോധ്യമുണ്ടെന്നും ഐപിഎസ് ഉദ്യോഗസ്ഥ തിരിച്ചടിച്ചു. പക്ഷെ പിന്നീട് തൂവാല കൊണ്ട് ഇവര്‍ കണ്ണുനീര് തുടയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും