ദേശീയം

കെജ് രിവാളിനെതിരെ തെളിവുകളുമായി കപില്‍ മിശ്ര സിബിഐക്ക് മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കപില്‍ മിശ്ര കെജ് രിവാളിനെതിരായ തെളിവുകള്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. എന്നാല്‍ ആരോപണങ്ങള്‍ക്ക് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് കെജ് രിവാള്‍ പറഞ്ഞു. 

തിങ്കളാഴ്ച കെജ് രിവാളിനെതിരെ കോഴ ആരോപണം ഉന്നയിച്ച കപില്‍ മിശ്ര ചൊവ്വാഴ്ച കെജ് രിവാള്‍ തന്റെ മാര്‍ഗ ദര്‍ശിയാണെന്നും, തന്റെ പ്രവര്‍ത്തിക്ക് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്‌നില്‍ നിന്നും കെജ് രിവാള്‍ 2 കോടി രൂപ വാങ്ങുന്നത് കണ്ടുവെന്നായിരുന്നു എഎപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയായ കപില്‍ മിശ്രയുടെ ആരോപണം. മിശ്രയെ മന്ത്രിസഭയില്‍ നിന്നും മാറ്റിയതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. 

എന്നാല്‍ കെജ് രിവാളിനോട് തെരഞ്ഞെടുപ്പ് നേരിടാനായിരുന്നു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷമുള്ള കപില്‍ മിശ്രയുടെ പ്രതികരണം. അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് എഎപി നേതാക്കളായ സത്യേന്ദര്‍ ജെയിന്‍, ആഷിഷ് ഖേതന്‍, സഞ്ജയ് സിങ് എന്നിവര്‍ നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ക്കെതിരേയും സിബിഐക്ക് പരാതി നല്‍കുമെന്ന് കപില്‍ മിശ്ര വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ