ദേശീയം

ഇനി മോദിയേയും കൂട്ടരേയും ട്വിറ്ററില്‍ രമ്യ നേരിടും; കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ ഇനി കന്നട താരത്തിന്റെ കയ്യില്‍

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കുന്ന കാര്യത്തില്‍ മോദിയും മറ്റ് ഭൂരിഭാഗം കേന്ദ്ര മന്ത്രിമാരും മിടുക്കരാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും വളരെ എളുപ്പത്തില്‍ ലളിതമായി ജനങ്ങളിലേക്കെത്തിക്കാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്. 

എന്നാല്‍ ഇനി മോദിയും കൂട്ടരും ഒന്ന് പേടിക്കണം. കോണ്‍ഗ്രസിനായി ഇനി ട്വിറ്ററില്‍ യുദ്ധം നയിക്കുക കന്നട നടിയായ രമ്യയാണ്. രമ്യ വന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ട്വിറ്ററിലൂടെ ബിജെപിക്കെതിരെയുള്ള ആക്രമണത്തിന്റെ തീവ്രത വര്‍ധിച്ചതായും വിലയിരുത്തപ്പെടുന്നു. 

രാജ്യത്തെ നക്‌സലൈറ്റുകളെ നേരിടുന്നതിനായി സമാധാന്‍ എന്ന പദ്ധതി ആവിഷ്‌കരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ SAMADHAN എന്ന വാക്കിലെ ഓരോ ഇംഗ്ലീഷ് അക്ഷരത്തിന്റേയും അര്‍ഥം വിശദീകരിച്ചാണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ തിരിച്ചടിച്ചിരിക്കുന്നത്. 

S- stood for Sukma violence,
A- for armed forces martyred,
M- for Modi taking selfies,
A- clueless government,
Distracted
Hopeless
Arrogant BJP
No help given to soldiers

രമ്യയാണ് ട്വിറ്ററിലൂടെയുള്ള കോണ്‍ഗ്രസിന്റെ ശക്തമായ പ്രതികരണത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. ദീപേന്ദര്‍ ഹൂഡയെ മാറ്റിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി രമ്യയെ നിയമിച്ചിരിക്കുന്നത്. രമ്യയിലൂടെ സോഷ്യല്‍ മീഡിയയിലൂടെയുള്ള ബിജെപിയുടേയും മോദിയുടേയും കുതിപ്പിന്റെ മുനയൊടിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. 

പാക്കിസ്ഥാന്‍ നരഗമല്ലെന്ന പരാമര്‍ശത്തിലൂടെ രമ്യ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. അടുത്ത വര്‍ഷം കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് രമ്യയെ കോണ്‍ഗ്രസ് ട്വിറ്ററിന്റെ കടിഞ്ഞാണ്‍ എല്‍പ്പിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത