ദേശീയം

വിവാഹത്തിനെത്തിയ സൈനീകനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന സൈനീക ഉദ്യോഗസ്ഥനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. അഞ്ച് മാസം മുന്‍പ് മാത്രം സൈന്യത്തില്‍ ചേര്‍ന്ന ലഫ്‌നന്റ് ഉമര്‍ ഫയസിനെയാണ് തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.

കശ്മീരിലെ ഷോംപിയാന്‍ മേഖലയിലാണ് ഫയസിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ തലയിലും വയറ്റിലുമാണ് വെടിയേറ്റിരിക്കുന്നത്. ദക്ഷിണ കശ്മീരിലെ കുല്‍ഗാവോണില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഫയസിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. 

ഡ്യൂട്ടിയില്‍ അല്ലാത്തപ്പോഴും തീവ്രവാദികള്‍ സൈനീകരെ ലക്ഷ്യം വയ്ക്കുന്നു എന്നതിന് തെളിവാണ് ഇപ്പോഴുണ്ടായിരിക്കുന്ന കൊലപാതകം. ദക്ഷിണ കശ്മീരിലെ ബന്ധുക്കളുടെ വസതികളില്‍ സന്ദര്‍ശനത്തിനായി പോകരുതെന്ന് ജമ്മുകശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കുല്‍ഗാം, ഷോംപിയാന്‍, പുല്‍വാമ, ആനന്ദനാഗ് എന്നിവിടങ്ങളില്‍ തീവ്രവാദ സാന്നിധ്യം വര്‍ധിച്ചതായാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇവിടെ പ്രാദേശികരുടെ പിന്തുണയും തീവ്രവാദികള്‍ക്ക് ലഭിക്കുന്നുണ്ട്. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലുകളുടെ സമയത്ത് പോലും പ്രദേശവാസികള്‍ തീവ്രവാദികള്‍ക്ക് പിന്തുണയുമായി വരുന്നതോടെ തീവ്രവാദികളെ നേരിടുന്നതില്‍ ബുദ്ധിമുട്ടുണ്ടാകുന്നതായി സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി