ദേശീയം

യോഗിക്ക് തിരിച്ചടി; ഭക്ഷണം കഴിക്കാനുള്ള അവകാശത്തെ ആര്‍ക്കും തടയാനാകില്ലെന്ന്‌ കോടതി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ അറവുശാല നിരോധനത്തിനെതിരെ അലഹബാദ് ഹൈക്കോടതി. അറവുശാലകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അതേസയമം ഭക്ഷണം കഴിക്കാനുള്ള അവകാശത്ത ആര്‍ക്കും തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇറച്ചി വ്യാപാരികളായിരുന്നു ഇക്കാര്യത്തില്‍ അലബഹാദ് ഹൈക്കോടതിയെ സമീപിച്ചത്.

യുപി മുഖ്യമന്ത്രിയായി അദിത്യനാഥ് അധികാരമേറ്റ് മൂന്ന് ദിവസത്തിനുള്ളില്‍ അറവുശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി യുപിയിലെ എല്ലാ  അറവുശാലകളും അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ലൈസന്‍സുള്ള അറവുശാല അധികൃതര്‍ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ദിവസങ്ങള്‍ നീണ്ട സമരവും ഇറച്ചി വില്‍പ്പനക്കാര്‍ നടത്തിയിരുന്നു. തുടര്‍ന്ന് അറവുശാല നയത്തില്‍ യോഗി ആദിത്യനാഥ് അയവു വരുത്തിയിരുന്നു.

ലൈസന്‍സുള്ള മാംസ വില്‍പ്പനക്കാരെ ബുദ്ധിമുട്ടിക്കില്ലെന്നും അനധികൃത അറവുശാലകള്‍ക്ക് നേരെ മാത്രമേ നടപടിയുണ്ടാകൂ, ലൈസന്‍സുള്ളവര്‍ ഭയക്കേണ്ടതില്ലെന്നുമായിരുന്നു സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നുഎന്നാല്‍ അയവ് വാക്കുകളില്‍ മാത്രം ഒതുങ്ങിയപ്പോഴാണ് ഇറച്ചി വില്‍പ്പനക്കാര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.
 

അനധികൃത അറവുശാലകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നെന്നായിരുന്നു വിശദീകരണം. യുപിയിലെ മഹാവിജയത്തിന് കാരണമായത് അറവുശാലകള്‍ അടച്ചൂപൂട്ടൂമെന്ന നിലപാടാണെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു