ദേശീയം

രാംകോ ഗ്രൂപ്പ് ചെയര്‍മാന്‍ പിആര്‍ രാമസുബ്രഹ്മണ്യ രാജ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാംകോ ഗ്രൂപ്പ് ചെയര്‍മാന്‍ പിആര്‍ രാമസുബ്രഹ്മണ്യ രാജ അന്തരിച്ചു. 82 വയസായിരുന്നു. രാജ്യത്തെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ രണ്ടാമത്തെയും വലിയ സിമന്റ് കമ്പനിയായ രാംകോ കൂടാതെ രാംകോ സിസ്റ്റംസ്, രാംകോ ഇന്‍ഡസ്ട്രീസ്, രാജപാളയം മില്‍സ്, തഞ്ചാവൂര്‍ സ്പിന്നിങ് മില്‍സ് തുടങ്ങി കമ്പനികളുടെ മേധാവിയാണ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ തമിഴ്‌നാട്ടിലെ രാജപാളയത്ത് നടക്കും. 

രാംകോ ഗ്രൂപ്പ് സ്ഥാപകന്‍ പിഎസി രാമസ്വാമി രാജയുടെ മകനാണ് പിആര്‍ സുബ്രഹമണ്യ രാജ. ചെന്നൈയിലെ ബ്രിട്ടീഷ് ടെക്‌സ്‌റ്റൈല്‍ മില്ലില്‍ അപ്രന്റീസ് ആയാണ് രാമസുബ്രഹ്മണ്യ രാജ ജോലിയില്‍ ആരംഭിക്കുന്നത്. പിതാവ് മരിച്ചതോടെ 1962ല്‍ 26ാം വയസിലാണ് രാംകോ ഗ്രൂപ്പ് കമ്പനികളുടെ നേതൃത്വമേറ്റെടുത്തത്. രാമസുബ്ര്ഹ്മണ്യ രാജയുടെ സാരഥ്യത്തില്‍ രാംകോ ഗ്രൂപ്പ് 100 കോടി ഡോളര്‍ ആസ്തിയുള്ള ഗ്രൂപ്പായി വളര്‍ന്നു.

ഭാര്യ: ആര്‍ സുദര്‍ശനം. മക്കള്‍: പിആര്‍ വെങ്കിട്ടരാമ രാജ (രാംകോ സിസ്റ്റംസ് മേധാവി), ആര്‍ നളിന രാമലക്ഷ്മി (എംഡി, രാമരാജു സര്‍ജിക്കല്‍ കോട്ടണ്‍ മില്‍സ്), എസ് ശാരദ ദീപ (എംഡി ശ്രീവിഷ്ണു ശങ്കര്‍ മില്‍സ്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ