ദേശീയം

ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നില്ല; തീരുമാനം മാറ്റിയതായി പമ്പുടമകള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം പമ്പുടമകള്‍ താല്‍ക്കാലികമായി മാറ്റിവെച്ചു. വരുന്ന ബുധനാഴ്ച്ച പെട്രോള്‍ പമ്പുടമകളുമായി ചര്‍ച്ച നടത്തുവാന്‍ പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 

ലാഭവിഹിതം കൂട്ടിക്കൊടുക്കാനായി പമ്പുടമകള്‍ അനിശ്ചിതകാല സമരം തുടങ്ങാനിരിക്കെയാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പെട്രോളിയം കമ്പനികള്‍ അറിയിച്ചത്. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ഈ ഞായാറാഴ്ച്ച മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകള്‍ പ്രഖ്യാപിച്ചിരുന്നത്.

അതേസമയം കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നാളെ 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിട്ട് വഞ്ചനാദിനം ആചരിക്കാനുള്ള  തീരുമാനത്തില്‍ മാറ്റമില്ലെന്ന് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍