ദേശീയം

വെടിവയ്പ്പും ഷെല്‍ ആക്രമണവും ശക്തമാക്കി പാക്കിസ്ഥാന്‍; 1000 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമണം തുടരുന്നതിനിടെ അതിര്‍ത്തി മേഖലയില്‍ നിന്നും ആയിരത്തോളം പേരെ സൈന്യം മാറ്റി പാര്‍പ്പിച്ചു. പ്രകോപനമില്ലാതെ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന വെടിവയ്പ്പിന് ഇന്ത്യ ശക്തമായ മറുപടി നല്‍കുന്നതായും സൈന്യം വ്യക്തമാക്കി. 

നിയന്ത്രണ രേഖയ്ക്ക് സമീപം രജൗരി മേഖലയിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. രാവിലെ 6.45ന് ഇന്ത്യയിലെ ഏഴ് ഗ്രാമങ്ങള്‍ ലക്ഷ്യമാക്കിയാണ് പാക്കിസ്ഥാന്‍ വെടിവയ്പ്പും ഷെല്ലാക്രമണവും ആരംഭിച്ചത്. 

ശനിയാഴ്ച പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 200ല്‍ അധികം വീടുകള്‍ പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ തകര്‍ന്നു. വെടിവയ്പ്പും ഷെല്ലാക്രമണവും രൂക്ഷമായതിനെ തുടര്‍ന്ന് രജൗരി മേഖലയിലെ കുടുംബങ്ങളെ മറ്റ് ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍