ദേശീയം

കശ്മീരില്‍ വീണ്ടും വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടി 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍:  കശ്മീരില്‍ വീണ്ടും വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ശ്രീനഗറിലെ ശ്രീപ്രതാപ് കോളജ് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ റാലി സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് നടന്ന കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. 

ഏപ്രില്‍ 17ന് പുല്‍വാമ കോളജിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ സൈന്യം ബലം പ്രയോഗിച്ച അടിച്ചൊതുക്കാന്‍ നോക്കിയതിനെതിരെയാണ് തിങ്കളാഴ്ച ശ്രീപ്രതാപ് കോളജ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. നഗര മധ്യത്തിലെ മൗലാന അസദ് റോഡിലേക്ക് പ്രതിഷേധക്കാര്‍ എത്തിയത് തടയാന്‍ സുരക്ഷാ വിഭാഗം ശ്രമിച്ചതോടെയാണ് പ്രതിഷേധം അക്രമത്തില്‍ കലാശിച്ചത്. 

കൂടുതല്‍ വിദ്യര്‍ത്ഥികള്‍ തെരിവിലിറങ്ങാതിരിക്കാന്‍ സമീപ പ്രദേശത്തെ സ്‌കൂളുകളിലേയും കോളജുകളിലേയും ക്ലാസുകള്‍ സസ്‌ന്റെ് ചെയ്യുകയുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി