ദേശീയം

താര്‍മരുഭൂമിയില്‍ ശക്തിതെളിയിച്ച് സേനയുടെ അഭ്യാസപ്രകടനം

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: അതിര്‍ത്തിക്കപ്പുറത്തുള്ള ശക്തികള്‍ക്കു കനത്ത താക്കീത് നല്‍കി രാജസ്ഥാനില്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ ശക്തി തെളിയിക്കുന്ന  അഭ്യാസപ്രകടനം. 20,000 പട്ടാളക്കാരും നിരവധി ടാങ്കറുകളും അത്യാധുനിക നിരീക്ഷണ സെന്‍സറുകളും 'താര്‍ ശക്തി' എന്ന പ്രകടനത്തില്‍ അണിനിരന്നു.ഒരുമാസം നീണ്ട പരിശീലന പരിപാടിയുടെ അവസാനഘട്ടമായാണ് വന്‍ ശക്തിപ്രകടനം നടന്നത്. അതീവ ചൂടിലും മരുഭൂമിയിലെ ദുഷ്‌കര കാലാവസ്ഥയിലും കര്‍മ്മനിരതരാകാനുള്ള കഠിന പരിശീലനമാണ് സേനയ്ക്കു നല്‍കിയത്. 

അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനിലെ മരുഭൂമിയില്‍ നടന്ന അഭ്യാസ പ്രകടനം നിരന്തരം പ്രകോപനമുണ്ടാക്കുന്ന പാക്കിസ്ഥാനുള്ള മുന്നറിയിപ്പു കൂടിയാണ്.ചേതക് കോര്‍പ്‌സ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്റ്റനന്റ് ജനറല്‍ അശ്വനി കുമാര്‍ സൈനികരുടെയും യുദ്ധസാമഗ്രികളുടെയും ശേഷി വിലയിരുത്തി. പട്ടാളത്തിന്റെ തയാറെടുപ്പുകളിലും ധൈര്യത്തിലും സേനാമേധാവി സംതൃപ്തി പ്രകടിപ്പിച്ചതായി പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് ഓജ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

സ്ലോ ബോൾ എറിയു... കോഹ്‍ലി ഉപദേശിച്ചു, ധോനി ഔട്ട്!

ബിരുദ പ്രവേശനം: സിയുഇടി കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് ചൊവ്വാഴ്ച മുതല്‍, ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചതിന്റെ വൈരാഗ്യം; പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമം; അറസ്റ്റ്

അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്