ദേശീയം

ഗോവയില്‍ നടപ്പാലം തകര്‍ന്ന് അമ്പതോളംപേര്‍ പുഴയില്‍ വീണു; ഒരു മൃതദേഹം കണ്ടെത്തി; മുപ്പതോളംപേരെ കാണാതായി

സമകാലിക മലയാളം ഡെസ്ക്

പനജി: ഗോവയില്‍ നടപ്പാലം തകര്‍ന്ന് അമ്പതിലധികംപേര്‍ പുഴയില്‍ വീണു. ഒരു മൃതദേഹം കണ്ടെടുത്തു. നിരവധിപേര്‍ക്ക് പരിക്കുണ്ട്. മുപ്പതോളംപേരെ കാണാതായി. കാണാതായവര്‍ക്കുള്ള തിരച്ചില്‍ നടക്കുന്നു.

പോര്‍ച്ചുഗീസ് കാലത്ത് സാന്‍വോര്‍ദം പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച സുവാരി നടപ്പാലമാണ് തകര്‍ന്നുവീണത്.

പുഴയിലേക്ക് ചാടി ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനുപിന്നാലെ ഫയര്‍ഫോഴ്‌സെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നത് കാണാന്‍ ആളുകള്‍ നടപ്പാലത്തില്‍ തടിച്ചുകൂടിയതാണ് അപകടത്തിന് കാരണം.
ഫയര്‍ഫോഴ്‌സ് സ്ഥലത്തുതന്നെയുണ്ടായിരുന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തനം ഉടന്‍ തുടങ്ങാന്‍ സാധിച്ചു. എന്നാല്‍ മതിയായ രക്ഷാപ്രവര്‍ത്തകരുണ്ടായിരുന്നില്ല. മറ്റുള്ള സ്ഥലത്തുനിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം